കല്പറ്റ : വിവിധ പദ്ധതികൾക്കായി ജില്ലാപഞ്ചായത്ത് 6.68 കോടിരൂപ അനുവദിച്ചു. ജില്ലാ ആയുർവേദ ആശുപത്രി നവീകരണത്തിന് 30 ലക്ഷം രൂപയും കല്ലൂർ ജി.എച്ച്.എസ്.എസിന്റെ മേൽക്കൂര നവീകരണത്തിന് 23 ലക്ഷം രൂപയും അച്ചൂർ ജി.എച്ച്.എസ്.എസിന്റെ മേൽക്കൂര നവീകരണത്തിന് 35 ലക്ഷം രൂപയും അനുവദിച്ചു. ഇതുൾപ്പെടെയുള്ള മുഴുവൻ പ്രവൃത്തികളുടെയും ടെൻഡർ നടപടികൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.

അഞ്ചുലക്ഷം അനുവദിച്ച പദ്ധതികൾ (ഗ്രാമപ്പഞ്ചായത്ത്)

അറ്റകുറ്റപ്പണികൾ: എടത്തന ജി.ടി.എച്ച്.എസ്. (തവിഞ്ഞാൽ), തരിയോട് ജി.എച്ച്.എസ്.എസ്. തരിയോട് (തരിയോട്), വാളേരി ജി.എച്ച്.എസ്. (എടവക), കരിങ്കുറ്റി ജി.എച്ച്.എസ്. (കോട്ടത്തറ), കാക്കവയൽ ജി.എച്ച്.എസ്.എസ്., കാക്കവയൽ ജി.എൽ.പി.എസ്. (മുട്ടിൽ).

ലക്ഷം അനുവദിച്ച പദ്ധതികൾ

സ്ത്രീസൗഹൃദ ശൗചാലയ നിർമാണം:തൃക്കൈപ്പറ്റ ജി.എച്ച്.എസ്.എസ്. (മേപ്പാടി), കാക്കവയൽ ജി.എച്ച്.എസ്.എസ്. (മുട്ടിൽ), തോറ്റമല ജി.എച്ച്.എസ്.എസ്. (തൊണ്ടർനാട്) എന്നിവിടങ്ങളിൽ മേൽക്കൂര നവീകരണം, കാക്കവയൽ ജി.എച്ച്.എസ്.എസ്. (മുട്ടിൽ), കുഞ്ഞോം ജി.എച്ച്.എസ്‌.എസ്. (തൊണ്ടർനാട്), പടിഞ്ഞാറത്തറ ജി.എച്ച്.എസ്. (പടിഞ്ഞാറത്തറ), തരിയോട് ജി.എച്ച്.എസ്.എസ്.

റോഡുനവീകരണം:നാരങ്ങച്ചാൽ കോളനി (തൊണ്ടർനാട്), കോലമ്പറ്റ റോഡ് (മീനങ്ങാടി), അമ്പലക്കൊല്ലി-ഉദയഗിരി- കമ്പിപ്പാലം (തവിഞ്ഞാൽ), കരണി-കല്ലുവയൽ കുമ്പളാട് റോഡ് (കണിയാമ്പറ്റ), കമ്പളക്കാട്-കൊഴിഞ്ഞങ്ങാട്-ചിറ്റൂർ (കണിയാമ്പറ്റ), പെർളോം-അരിപ്പൻ ചിറ-അരീക്കര (തൊണ്ടർനാട്), വെള്ളച്ചാൽ- കല്ലുമുക്ക് (നെന്മേനി).

കുനിയുമ്മൽ മടത്തുവയൽ നടപ്പാത (കണിയാമ്പറ്റ), പൂളഞ്ചോല എസ്.സി. കോളനി റോഡ് കോൺക്രീറ്റ് (പടിഞ്ഞാറത്തറ), മേലേക്കാവ് എസ്.ടി. കോളനി അഴുക്കുചാൽ നിർമാണം (പുല്പള്ളി), കൊളത്തറ-വാലുമ്മേൽ കോളനി റോഡ് കലുങ്ക് നിർമാണം, മാങ്ങോട്ടുകുന്ന്-വാളനമ്മൽ റോഡ് സൈഡ് കെട്ട് (പടിഞ്ഞാറത്തറ)

ലക്ഷം അനുവദിച്ച പദ്ധതികൾ

റോഡ് നിർമാണം:കല്ലേണിക്കുന്ന്-ചീയമ്പം റോഡ് (പൂതാടി), കുഞ്ഞൻകോട് കോളനി സൈഡ് സംരക്ഷണം (വൈത്തിരി), വൈപ്പടി-പുതുക്കാട്ടുപടി റോഡ്, കള്ളംവെട്ടി-കാക്കച്ചാൽ റോഡ്, പാലമൂല-വണ്ടിയാമ്പറ്റ റോഡ് ( മൂന്നും കോട്ടത്തറ), കരിമ്പുമ്മൽ -ആടയാട്ട് ചുണ്ട്കുന്ന് റോഡ് (പനമരം), തുറക്കിൻകവല- ചുണ്ടകൊല്ലി റോഡ് (പുല്പള്ളി)

സ്ത്രീസൗഹൃദ ശൗചാലയ നിർമാണം: വടുവൻചാൽ ജി.എച്ച്.എസ്.എസ്. (അമ്പലവയൽ), കുറുമ്പാല ജി.എച്ച്.എസ്. (പടിഞ്ഞാറത്തറ), കുടിവെള്ളപദ്ധതി: വട്ടക്കുണ്ട് ആദിവാസി കോളനി (വൈത്തിരി)

ലക്ഷം അനുവദിച്ച പദ്ധതികൾ

റോഡ് നവീകരണം:മാത്തൂർ-നെല്ലിയമ്പം കോളനി നടപ്പാത സൈഡ് സംരക്ഷണം (കണിയാമ്പറ്റ), കുന്നമ്പറ്റ-മൂപ്പൻകുന്ന് റോഡ്, ചുണ്ട- പക്കാളിപ്പള്ളം റോഡ് (മേപ്പാടി), കോളേരി-കുണ്ടുചിറ റോഡ് (പൂതാടി ), പനമരം-നീർവാരം കൂടൽ-പയ്യമ്പള്ളി കാട്ടിക്കുളം റോഡ് ഡ്രെയ്‌നേജ് ( പനമരം), ആയുർവേദ ജങ്ഷൻ പാടിക്കുന്ന് റോഡ് (കണിയാമ്പറ്റ), ഈസ്റ്റ് ചീരാൽ-ഫോറസ്റ്റ് സ്റ്റേഷൻ റോഡ് (നെന്മേനി)

ലക്ഷം അനുവദിച്ച പദ്ധതികൾ

റോഡ് നവീകരണം:നാരായണപുരം-പായിക്കാട്-മാരമല റോഡ് (പൂതാടി), കെ.കെ. ജങ്ഷൻ-കരിങ്കണ്ണിക്കുന്ന്-വാഴവറ്റ റോഡ് (മുട്ടിൽ).