കല്പറ്റ : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ. സംഘ് ജില്ലാകമ്മിറ്റി പ്രതിഷേധദിനം ആചരിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനവും യോഗവും നടത്തി.

ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ വിഹിതം ചേർത്ത് ക്രമീകരിക്കുക, ഇടതുസർക്കാർ ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. യോഗം എൻ.ജി.ഒ. സംഘ് സംസ്ഥാന ജോയന്റ് സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി.വി. റജിമോൻ, പി.സി. സുനിൽ, എം.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.