കല്പറ്റ : ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവരിലൂടെ കോവിഡ് വ്യാപിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുത്ത് കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ രണ്ടു മുഖാവരണം ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവരുമായി സമ്പർക്കംവരാത്ത രീതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ ചടങ്ങ്‌ നടത്തുന്നവർ ശ്രദ്ധിക്കണം. കൈ കഴുകുന്നയിടങ്ങളിൽ സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു

കോവിഡ് രണ്ടാംതരംഗത്തിൽ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടാൻ കളക്ടർ ഡോ. അദീല അബ്ദുള്ള നിർദേശം നൽകി. കോവിഡ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാൽ ഒമ്പതുവരെ കേന്ദ്രങ്ങൾ അടച്ചിടാനാണ് കളക്ടർ നിർദേശം നൽകിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി 15.58

ജില്ലയിൽ തിങ്കളാഴ്ച 325 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 309 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.58 ആണ്. 151 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,166 ആയി. 31,446 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 10,219 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 9496 പേർ വീടുകളിലാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവർ

ബത്തേരി 39, മേപ്പാടി 27, വെള്ളമുണ്ട 24, മാനന്തവാടി 23, തവിഞ്ഞാൽ, മുട്ടിൽ 17 വീതം, തിരുനെല്ലി 13, കല്പറ്റ, വൈത്തിരി, പുല്പള്ളി 12 വീതം, വെങ്ങപ്പള്ളി 11, അമ്പലവയൽ, പൂതാടി, മുള്ളൻകൊല്ലി, കോട്ടത്തറ 10 വീതം, നെന്മേനി ഒമ്പത്, കണിയാമ്പറ്റ, പനമരം, എട്ടുവീതം, പടിഞ്ഞാറത്തറ ഏഴ്, നൂൽപ്പുഴ ആറ്‌, തരിയോട്, മീനങ്ങാടി, മൂപ്പൈനാട്, പൊഴുതന അഞ്ചുവീതം, എടവക മൂന്ന്, തൊണ്ടർനാട് സ്വദേശിയായ ഒരാൾ.

ഒഡിഷയിൽനിന്നുവന്ന നാല്‌ ബത്തേരി സ്വദേശികൾ, രാജസ്ഥാനിൽനിന്നുവന്ന മേപ്പാടി സ്വദേശി, അസമിൽനിന്നുവന്ന രണ്ടു തവിഞ്ഞാൽ സ്വദേശികൾ, തമിഴ്നാട്ടിൽ നിന്നുവന്ന മൂപ്പൈനാട് സ്വദേശി, ത്രിപുരയിൽ നിന്നുവന്ന ബത്തേരി സ്വദേശി, കർണാടകയിൽ നിന്നുവന്ന മൂന്നു അമ്പലവയൽ സ്വദേശികൾ, മാനന്തവാടി, മീനങ്ങാടി, മൂപ്പൈനാട്, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരും രോഗബാധിതരായി.

പേർ പുതുതായി നിരീക്ഷണത്തിൽ

ജില്ലയിൽ തിങ്കളാഴ്ച പുതുതായി 1417 പേർ കൂടി നിരീക്ഷണത്തിലായി. 524 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 29,229 പേരാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച പുതുതായി 78 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽനിന്ന് തിങ്കളാഴ്ച 943 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 3,85,689 സാംപിളുകളിൽ 3,72,397 പേരുടെ ഫലം ലഭിച്ചു. ഇതിൽ 3,30,231 നെഗറ്റീവും 42,166 പോസിറ്റീവുമാണ്.ലോക്കിനിടയിൽ..