വൈത്തിരി : ഓക്സിജൻ സിലിൻഡറുമായിവന്ന വാഹനം അപകടത്തിൽപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഒന്പതേമുക്കാലോടെയാണ് സംഭവം. പാലക്കാട് നിന്ന് വയനാട് മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിൻഡറുമായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചേലോട് വളവിലെ ബാരിക്കേഡിൽ തട്ടി വാഹനം മറിയുകയായിരുന്നു. ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു. ഓക്സിജൻ സിലിൻഡറുകൾ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജിലെത്തിച്ചു. പാലക്കാട് നിന്ന് ഓക്സിജൻ സിലിൻഡറുമായി വരുന്നവഴിയിൽ ചേലോട് വളവിൽ മറിഞ്ഞ വാഹനം