സുൽത്താൻബത്തേരി : നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന്-കല്ലൂർ-നല്ലൂർ-പൂളക്കുണ്ട് റോഡിന്റെ മധ്യഭാഗത്ത് ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതത്തൂൺ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ എത്രയും പെട്ടെന്ന് വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കണം.

ഈ ആവശ്യമുന്നയിച്ച് പ്രദേശവാസികൾ ചേർന്ന് നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് കഴിഞ്ഞ ജനുവരി 15-ന് അപേക്ഷ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും പരാതിയുണ്ട്.