കോളേരി : ശ്രീനാരായണ ഷണ്മുഖ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം അഞ്ചുമുതൽ 11 വരെ നടക്കും. ക്ഷേത്രംതന്ത്രി കുമരകം എം.എൻ. ഗോപാലൻതന്ത്രിയുടെ മുഖ്യകാർമികത്വം വഹിക്കും.

അഞ്ചിനുരാവിലെ അഞ്ചുമണിക്ക് പള്ളിയുണർത്തൽ, 6.45-ന് പുരാണ പാരായണം, ഏഴിന് പഞ്ചവിംശതി കലശം, വൈകീട്ട് 7.15 മുതൽ എട്ടുവരെ തൃക്കൊടിയേറ്റ്. തുടർന്ന് കുരുമുളക്, നെല്ല്, കാപ്പി, അവൽ എന്നിവകൊണ്ട് കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ വഴിപാടുണ്ടായിരിക്കും. ആറിന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, ആറുമണിക്ക് ഗണപതിഹോമം, ഏഴിന് ഗുരുപൂജ, ഒമ്പതിന് നവകം, പഞ്ചഗവ്യം, 10-ന് കലശാഭിഷേകം തുടർന്ന് മധ്യാഹ്നപൂജ, ശ്രീഭൂതബലി. ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഗുരുപൂജ, ഒമ്പതിന് നവകം, പഞ്ചഗവ്യം, 6.15-ന് ശീവേലി. 10-ന് രാവിലെ 8.15-നും വൈകീട്ട് 4.15-നും ശീവേലി, രാത്രി 11-ന് പള്ളിവേട്ട ശേഷം പള്ളിനിദ്ര. സമാപനദിവസമായ 11-ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, ആറിന് ഗണപതിഹോമം, 6.30-ന് ഉഷഃപൂജ ശേഷം വിശേഷാൽ അഭിഷേകങ്ങൾ, എട്ടിന് ശീവേലി, 3.30-ന് ആറാട്ടുബലി തുടർന്ന് ആറാട്ടു പുറപ്പാട്, ദീപാരാധന, കൊടിയിറക്ക്, മംഗളപൂജ. 12-ന് രാവിലെ ആറുമണി മുതൽ നരസിപ്പുഴയുടെ തീരത്ത് പിതൃബലിതർപ്പണം.