കല്പറ്റ : വൈദ്യുതിമേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) ആവശ്യപ്പെട്ടു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രസരണ-വിതരണ-ഉത്പാദന രംഗങ്ങൾ സ്വകാര്യ കുത്തകകളുടേതാക്കാൻ സഹായിക്കുന്നതാണ് ബിൽ. വൈദ്യുതിനിയമ ഭേദഗതിക്കെതിരേ ശക്തമായ സമരം നടത്തും. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് നിവേദനം നൽകിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.