മൂപ്പൈനാട് : വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും തലമുണ്ഡനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, സലീം മേമന, എം. ബാപ്പുട്ടി, സി.ടി. ഹുനൈസ്, പി.കെ. ലത്തീഫ്, ഷുക്കൂർ അലി, സി. ജാഫർ, ഫായിസ് തലക്കൽ, സി.കെ. അസീസ് എന്നിവർ നേതൃത്വം നൽകി.