കല്പറ്റ : ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ചുമട്ടു തൊഴിലാളികളെ ഇ.എസ്.ഐ. പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുക, തൊഴിൽസംരക്ഷണം നൽകുക, മറ്റു ക്ഷേമബോർഡുകളിലെ പോലെ സർക്കാർ വിഹിതം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.

പി.കെ. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, ഗിരീഷ് കല്പറ്റ, കെ.കെ. രാജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, നിസാം പനമരം, ബേബി തിരുത്തിയിൽ, മഹേഷ് കേളോത്ത് എന്നിവർ സംസാരിച്ചു.