ഉപ്പട്ടി : സെയ്ന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ നെല്ലിയാളം ആരോഗ്യമാതാ കുരിശടി പെരുന്നാളും സിസ്റ്റർ ടെസ്സ എസ്.ഐ.സി.യുടെ സന്ന്യാസ സമർപ്പണ ജീവിതത്തിന്റെ സിൽവർ ജൂബിലിയാഘോഷവും ശനി, ഞായർ ദിവസങ്ങളിൽ കൊണ്ടാടും. ശനിയാഴ്ച വൈകുന്നേരം നാലിന് കൊടിയേറ്റ്, മധ്യസ്ഥ പ്രാർഥന, നേർച്ച. ഞായറാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുർബാന. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം ബത്തേരി രൂപതാ വികാരി ജനറൽ മോൺ. മാത്യു അറമ്പൻകുടിയിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. റാസ, നേർച്ച ഭക്ഷണം എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും.