കല്പറ്റ : ഓൾ കേരളാ പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാസമ്മേളനം ഞായറാഴ്ച പനമരം സെയ്ന്റ് ജൂഡ് പാരിഷ് ഹാളിൽ. പത്തുമണിക്ക് പുല്പള്ളി ലയൺസ് ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും. 100 പ്രതിനിധികൾ പങ്കെടുക്കും. രണ്ടുമണിക്ക് പനമരത്ത് സംസ്ഥാന പ്രസിഡന്റ് ജിതിൽ പത്തനംതിട്ട സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരുമണിക്ക് പ്രവർത്തകരുടെ ബൈക്ക് റാലി ഉണ്ടാകും. സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തും. മൂന്നര വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടനയിൽ ജില്ലയിൽ 2300 പേർ അംഗങ്ങളാണ്. ജില്ലാസെക്രട്ടറി ജോഷി കുരിക്കാട്ടിൽ, ജിന്റോ സ്കറിയ, കെ.പി. റഫീഖ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.