പനമരം : ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന ജില്ലാതല പുസ്തകോത്സവം നാല്, അഞ്ച്, ആറ്് തീയതികളിൽ പനമരം എരനല്ലൂർ ഓഡിറ്റോറിയത്തിൽ. നാലിന് പത്തുമണിക്ക് എഴുത്തുകാരൻ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്യും. അഞ്ചിന് മൂന്നുമണിക്ക് എഴുത്തുകാരി കെ.ആർ. മീരയുമായി മുഖാമുഖം.

മാതൃഭൂമിബുക്സ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ശാസ്ത്ര-സാഹിത്യ പരിഷത്ത്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബുക്ക് മാർക്ക്, ചിന്ത, പ്രഭാത്, നാഷണൽ ബുക്ക്സ്റ്റാൾ, കറന്റ് ബുക്സ് തുടങ്ങീ അമ്പതോളം പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും. ജില്ലയിലെ ഇരുനൂറിലധികം ഗ്രന്ഥശാലകളാണ് മേളയിൽ പങ്കെടുക്കുക. പൊതുജനങ്ങൾക്കും, വിവിധ സ്ഥാപനങ്ങൾക്കും പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ പറഞ്ഞു.