സുൽത്താൻബത്തേരി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. സത്യാഗ്രഹസമരം നടത്തി. ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. കേണിച്ചിറയിലെ വീട്ടിൽ സത്യാഗ്രഹമനുഷ്ഠിച്ചു. കെ.എൽ. പൗലോസ്, പി.വി. ബാലചന്ദ്രൻ, കെ.കെ. അബ്രഹാം, എൻ.എം. വിജയൻ, ഡി.പി. രാജശേഖരൻ, ടി. മുഹമ്മദ്, ഷബീർ മുഹമ്മദ്, പി.പി. അയൂബ്, എം.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കല്പറ്റ : ഡി.സി.സി. ഓഫീസിലെ സത്യാഗ്രഹസമരം യു.ഡി.എഫ്. ജില്ലാ കൺവീനർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. റസാഖ് കല്പറ്റ അധ്യക്ഷത വഹിച്ചു. പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ബിനുതോമസ്, പോൾസൺ കൂവയ്ക്കൽ, നജീബ് കരണി, മാണി ഫ്രാൻസിസ്, ഗോകുൽദാസ് കോട്ടയിൽ, സലാം നീലിക്ക തുടങ്ങിയവർ സംസാരിച്ചു.