: ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തിൽ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) ക്യാച്ച് ദ റെയ്ൻ കാമ്പയിനിന്റെ ഭാഗമായി ഈ മാസം വിവിധ പരിപാടികൾ സംഘടിപ്പിക്കും. മിനി മാരത്തോൺ, ഫുട്ബോൾ, വോളിബോൾ മേളകൾ, മാജിക് ഷോ, തെരുവ് നാടകം, ക്വിസ് മത്സരം, ജില്ലാ യൂത്ത് പാർലമെന്റ്, സൈക്ലിങ്, സിഗ്നേച്ചർ കാമ്പയിൻ തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയ കൂട്ടായ്മകൾക്ക് കാമ്പയിനിൽ പങ്കാളിയാകാം. ഫോൺ: 9074674969.