മാനന്തവാടി : കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ പരിസ്ഥിതിലോല കരട് വിജ്ഞാപനം പൂർണമായും പിൻവലിക്കണമെന്ന് മാനന്തവാടി രൂപത വൈദികസമിതി സമ്മേളനം ആവശ്യപ്പെട്ടു. 13 സംരക്ഷിതവനങ്ങൾക്കും ബഫർസോണുകൾ പ്രഖ്യാപിക്കുന്നത് ജനജീവിതത്തെ ബാധിക്കും.

മുതുമല, ബന്ദിപ്പൂർ, നാഗർഹോള വനങ്ങൾ പോലെ വയനാടൻ കാടുകളെ പരിഗണിക്കാനാവില്ല. ജില്ലയിൽ കാടും നാടും ഇടകലർന്ന് കിടക്കുന്ന പ്രദേശങ്ങളാണുള്ളത്.

എട്ടുലക്ഷത്തോളമാളുകളെ വിജ്ഞാപനം ബാധിക്കും. വീടും നാടും ഉപേക്ഷിച്ച് കുടിയിറങ്ങേണ്ട അവസ്ഥയിലേക്ക് ഇത്തരം നടപടികൾ ജനങ്ങളെ കൊണ്ടെത്തിക്കും. ജനങ്ങളുടെ ജീവിതപ്രതിസന്ധികൾ പരിഗണിച്ച് ബഫർസോൺ പ്രഖ്യാപനം പൂർണമായും പിൻവലിക്കാൻ സംസ്ഥാന, കേന്ദ്രസർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും നടപടികൾ സ്വീകരിക്കണമെന്ന് വൈദികസമിതി ആവശ്യപ്പെട്ടു.