മാനന്തവാടി : 2019-20 അധ്യയനവർഷത്തിൽ ജില്ലയിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മികച്ചപ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാലയങൾക്കുള്ള ഹരിതവിദ്യാലയ പുരസ്കാരങ്ങൾ നൽകി. വയനാട് റവന്യൂ ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം ആണ്ടൂർ ജി.എൽ.പി. സ്കൂളിന് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ലഭിച്ച വിദ്യാലയങ്ങൾ മാതൃഭൂമി ബുക്സ് മാനേജർ ടി.വി. രവീന്ദ്രനിൽനിന്ന് ഏറ്റുവാങ്ങി. എം. ശ്രീകുമാർ, മാതൃഭൂമി എക്സിക്യൂട്ടീവ് സോഷ്യൽ ഇനിഷ്യേറ്റീവ് യു.എ. അജ്മൽ സാജിദ്, അധ്യാപകരായ ഷീബ ഷാജി, വി.ഡി. ആൻസി എന്നിവർ സംസാരിച്ചു.

വയനാട് വിദ്യാഭ്യാസ ജില്ല: ഹരിതവിദ്യാലയം പുരസ്കാരം

ഒന്നാംസ്ഥാനം:ഉദയഗിരി ജി.എൽ.പി.എസ്. (15000 രൂപയും പ്രശസ്തിപത്രവും)

രണ്ടാംസ്ഥാനം:മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂൾ (10,000-രൂപയും പ്രശസ്തിപത്രവും)

മൂന്നാംസ്ഥാനം:മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.( 5000 രൂപയും പ്രശസ്തി പത്രവും).

ഹരിതമുകുളം പുരസ്കാരം

വയനാട് വിദ്യാഭ്യാസജില്ലയിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ചതിനുള്ള എൽ.പി. സ്കൂളുകൾക്കുള്ള ഹരിതമുകുളം പുരസ്കാരം പനവല്ലി ജി.എൽ.പി. സ്കൂൾ, അമ്പലവയൽ ജി.എൽ.പി. സ്കൂളിനും ലഭിച്ചു. 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഹരിതമുകുളം പ്രോത്സാഹനം

. വെങ്ങപ്പള്ളി ജി.ഡബ്ല്യു.എൽ.പി. സ്കൂൾ.

2. എടവക നാഷണൽ എ.എൽ.പി. സ്കൂൾ മൂളിത്തോട്.

ഹരിതജ്യോതി പ്രശംസാപത്രം

. കമ്പളക്കാട് ജി.യു.പി.എസ്.

2. പോരൂർ സെയ്ന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ.

3 കുഞ്ഞോം എ.യു.പി. സ്കൂൾ.

4. തേറ്റമല ജി.എച്ച്.എസ്.

5. മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ്.

6. കൊമ്മയാട് സെയ്ന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ.

7. പള്ളിക്കൽ ജി.എൽ.പി. സ്കൂൾ

8. മേപ്പാടി സെയ്ന്റ് ജോസഫ് യു.പി. സ്കൂൾ.

9. പുല്പള്ളി ആടിക്കൊല്ലി ദേവമാതാ സ്കൂൾ

സീഡ് ചലഞ്ച്

. കല്പറ്റ ജി.വി.എച്ച്.എസ്.എസ്.

ബെസ്റ്റ് സീഡ് റിപ്പോർട്ടർ പുരസ്കാരം-നിവ്യാ സൂസൺ (മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂൾ)

ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ പുരസ്കാരം- കെ. ദീപ (ആണ്ടൂർ ജി.എൽ.പി.എസ്.)-5000 രൂപയും പ്രശസ്തിപത്രവും

സീസൺ വാച്ച്-തിരുനെല്ലി എസ്.എ.യു.പി. സ്കൂൾ.