കല്പറ്റ : ജില്ലയിൽ ചൊവ്വാഴ്ച 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 പേർ രോഗമുക്തരായി. 56 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27012 ആയി. 25399 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 1352 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1243 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മുട്ടിൽ സ്വദേശികളായ ഒന്പതു പേർ, നെന്മേനി, ബത്തേരി ഏഴുപേർവീതം, നൂൽപ്പുഴ, തവിഞ്ഞാൽ നാലുപേർവീതം, മാനന്തവാടി, മൂപ്പൈനാട്, വെള്ളമുണ്ട മൂന്നുപേർവീതം, കല്പറ്റ, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന രണ്ടുപേർ വീതം, എടവക, അമ്പലവയൽ, കണിയാമ്പറ്റ, കോട്ടത്തറ, തരിയോട്, മേപ്പാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഗൾഫിൽ നിന്നെത്തിയ ഒരു പൊഴുതന സ്വദേശിയാണ് രോഗബാധിതനായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ചൊവ്വാഴ്ച പുതുതായി നിരീക്ഷണത്തിലായത് 378 പേരാണ്. 440 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 5001 പേർ. ഇന്ന് പുതുതായി 15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽനിന്ന് പുതുതായി 1421 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 288020 സാംപിളുകളിൽ 278356 പേരുടെ ഫലം ലഭിച്ചു. ഇതിൽ 251344 നെഗറ്റീവും 27012 പോസിറ്റീവുമാണ്.