കല്പറ്റ : ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബോജാ ഫെസ്റ്റിലെ (വർണോത്സവം) വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കളക്ടർ ഡോ. അദീല അബ്ദുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണംചെയ്തു.
ഫോട്ടോഗ്രഫി, പോസ്റ്റർ രചന, കത്തെഴുത്ത്, ചിത്ര നിരൂപണം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ, ജില്ലാഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.