പുല്പള്ളി : മൂഴിമലയിൽ കുരിശുപള്ളി തകർത്ത സംഭവത്തിൽ കേണിച്ചിറ പോലീസ് പിടികൂടിയ മൂഴിമല സ്വദേശി സന്തോഷിനെ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും സംഭവത്തിൽ നവമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.