കല്പറ്റ : കുടുംബശ്രീ മിഷനും ജില്ലാ ആയുർവേദ ഹോസ്പിറ്റലും ചേർന്ന് കുടുംബശ്രീ സ്കൂൾ ഓഫ് യോഗ തുടങ്ങി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു.

ജില്ലയിൽനിന്ന് തിരഞ്ഞെടുത്ത 100 പേർക്കാണ് ആദ്യഘട്ടത്തിൽ രണ്ടു മാസത്തെ പരിശീലനം നൽകി യോഗപരിശീലകരാക്കി മാറ്റുന്നത്. ഗർഭിണികൾ, കുട്ടികൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഓൺലൈനായാണ് ക്ലാസുകൾ നൽകുന്നത്.