കല്പറ്റ : ജില്ലയിൽ തിങ്കളാഴ്ച 263 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7.64 ആണ് രോഗസ്ഥിരീകരണ നിരക്ക്. എല്ലാവർക്കും സ മ്പർക്ക ത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 237 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78,172 ആയി. 5921 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 4493 പേർ വീടുകളിലാണ്.

രോഗം സ്ഥിരീകരിച്ചവർ

പടിഞ്ഞാറത്തറ 54, പൊഴുതന 29, തിരുനെല്ലി 18, മാനന്തവാടി, ബത്തേരി 16 വീതം, നെന്മേനി 13, മുട്ടിൽ 12, തൊണ്ടർനാട് 10, കണിയാമ്പറ്റ ഒമ്പത്, എടവക, പൂതാടി, തവിഞ്ഞാൽ എട്ടുവീതം, കല്പറ്റ, മേപ്പാടി, മൂപ്പൈനാട് ഏഴു വീതം, കോട്ടത്തറ, വെങ്ങപ്പള്ളി, വൈത്തിരി ആറു വീതം, മീനങ്ങാടി അഞ്ച്, മുള്ളൻകൊല്ലി, തരിയോട് നാലുവീതം, പുല്പള്ളി, വെള്ളമുണ്ട മൂന്നുവീതം, നൂൽപ്പുഴ രണ്ട്, അമ്പലവയൽ ഒരാൾ. ഒരു മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

പേർകൂടി നിരീക്ഷണത്തിൽ

തിങ്കളാഴ്ച ജില്ലയിൽ 1347 പേർകൂടി പുതുതായി നിരീക്ഷണത്തിലായി. 272 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 15,585 പേരാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച പുതുതായി 67 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. 876 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്കയച്ചത്.