കല്പറ്റ : ഇന്ധനവില വർധനയിലും സർക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങളിലും ഐ.എൻ.ടി.യു.സി. ജില്ലാ പ്രവർത്തക കൺവെൻഷൻ പ്രതിഷേധിച്ചു. ചൊവ്വാഴ്ചത്തെ മോട്ടോർ വാഹന പണിമുടക്ക് വിജയിപ്പിക്കും. തൊഴിലാളി മേഖലയിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മൂന്നിന് രാവിലെ 10-ന്‌ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തും. ആറിന് മോട്ടോർ തൊഴിലാളികളുടെ സമരപ്രഖ്യാപന കൺവെൻഷനും എട്ടിന് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ക്യാമ്പും സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ബി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കല്പറ്റ, പി.എൻ. ശിവൻ, മോഹൻദാസ് കോട്ടകൊല്ലി, ശ്രീനിവാസൻ തൊവരിമല, നജീബ് പിണങ്ങോട്, കെ.എം. വർഗീസ് എന്നിവർ സംസാരിച്ചു.