ജില്ലയിൽ തിങ്കളാഴ്ച 214 പേർ പുതുതായി നിരീക്ഷണത്തിലായി. 323 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 5063 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച ഒമ്പതുപേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ച 480 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,86,599 സാംപിളുകളിൽ 2,77,565 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2,50,610 എണ്ണം നെഗറ്റീവും 26,955 എണ്ണം പോസിറ്റീവുമാണ്.