സുൽത്താൻബത്തേരി : കോൺഗ്രസ് വടക്കനാട്, നൂൽപ്പുഴ മണ്ഡലം കമ്മിറ്റികൾ ചേർന്ന് മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി.

വന്യമൃഗശല്യത്തിന് പരിഹാരം കാണുക, പരിസ്ഥിതിലോലമേഖലാ പ്രഖ്യാപത്തിൽനിന്ന് സർക്കാർ പിൻമാറുക, ലീസ് കർഷകർക്ക് പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഡി.സി.സി. ജനറൽ സെക്രട്ടറി നിസി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബെന്നി കൈനിക്കൽ അധ്യക്ഷത വഹിച്ചു. കെ.ഇ. വിനയൻ, ഉമ്മർ കുണ്ടാട്ടിൽ, പി.വി. ഐസക്, രാമചന്ദ്രൻ വടക്കനാട്, ഷീജ സതീഷ്, അമൽ ജോയ്, മണി ചോയിമുല, കെ.ടി. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.