തരുവണ : വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറിസമിതി ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ‘ഭരണഘടന കരുതലും കാവലും’ എന്നവിഷയത്തിൽ സെമിനാർ നടത്തി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മംഗലശ്ശേരി മാധവൻ അധ്യക്ഷതവഹിച്ചു. കെ. ഷബിത, പി.ടി. സുഭാഷ്, എം. ഷിബി, കെ.കെ. ചന്ദ്രശേഖരൻ, വി.ജെ. ജോയ്, എം. സുധാകരൻ, എം. നാരായണൻ, ഇബ്രാഹിം പള്ളിയാൽ തുടങ്ങിയവർ സംസാരിച്ചു.