തോണിച്ചാൽ : ബി.ജെ.പി. നേതാവായിരുന്ന കെ.ടി. ജയകൃഷ്ണനെ ബി.ജെ.പി. അനുസ്മരിച്ചു. 22-ാമത് ബലിദാന ദിനത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി.

കല്പറ്റയിൽ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് നേതൃത്വം നൽകി. ഷാജിമോൻ ചൂരൽമല, വി.പി. ബിനു, കെ. സുധാകരൻ, പി. മധു, എം.ആർ. രാജീവ്, രാംദാസ് മധുവനം, എം. ഗ്രീഷിത്ത് എന്നിവർ സംസാരിച്ചു.

തോണിച്ചാലിൽ നടന്ന അനുസ്മരണം ജില്ലാ സെക്രട്ടറി സി. അഖിൽ പ്രേം ഉദ്ഘാടനം ചെയ്തു. കെ.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പി. സൂര്യദാസ്, എം.എം. സൂരജ്, എം.കെ. പത്മനാഭൻ, ഇ.കെ. ഗോപി എന്നിവർ സംസാരിച്ചു.

സുൽത്താൻബത്തേരി : യുവമോർച്ച സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണൻ അനുസ്മരണം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനംചെയ്തു.

കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് തുടക്കംകുറിച്ചത് പിണറായി വിജയൻ വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ഗിരീഷ് പൈറ്റുളി അധ്യക്ഷത വഹിച്ചു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി. മധു, പി.സി. മോഹനൻ, സജി ശങ്കർ, കൂട്ടാറ ദാമോദരൻ, കെ. മോഹൻദാസ്, കെ. ശ്രീനിവാസൻ, സുരേഷ് പെരുഞ്ചോല തുടങ്ങിയവർ സംസാരിച്ചു.