മാനന്തവാടി : നഗരസഭയിലെ 36 ഡിവിഷനുകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ സമഗ്ര മാസ്റ്റർപ്ലാനിൽ പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഓഗസ്റ്റ് 25-നുമുമ്പായി അറിയിക്കണമെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, പി.വി. ജോർജ്, സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ പങ്കെടുത്തു.