കല്പറ്റ : ക്രിമിനൽക്കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷതവഹിച്ചു.

സുരേഷ്ബാബു വാളൽ, എം. സുനിൽകുമാർ, അബ്രഹാം കെ. മാത്യു, ബിജു മാത്യു, എം.എം. ഉലഹന്നാൻ, ടോമി ജോസഫ്, പി.എസ്. ഗിരീഷ്‌കുമാർ, കെ.ബി. ജോൺസൺ, ജോൺസൺ ഡിസിൽവ എന്നിവർ സംസാരിച്ചു.