കല്പറ്റ : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് മുനിസിപ്പൽ, കോ-ഓപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ. പ്രതിഷേധപരിപാടി നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. സലാം കല്പറ്റ അധ്യക്ഷതവഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ. അജിത, ടി. ജേക്കബ് ജോർജ്, കെ. ജലജ, കെ.എം. രഞ്ജിത്ത്, വി.ജെ. അന്നമ്മ, സി.എ. ഷാനിബ്, രമ്യാ രാഘവൻ എന്നിവർ സംസാരിച്ചു.