വടുവൻചാൽ : രാജീവ് ഗാന്ധി ജൈവസാങ്കേതിക ഗവേഷണകേന്ദ്രം (ആർ.ജി.സി.ബി.) കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന ആദിവാസി പൈതൃക പഠനപദ്ധതിയുടെ ഭാഗമായി ‘കുറത്തിനാടകം’- പരിശീലനക്കളരി തുടങ്ങി. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ നത്തംകുനി പുല്ലുകുന്ന് കോളനിയിലെ സാക്ഷരഗ്രാമം എസ്.ടി. യുവ ക്ലബ്ബാണ് പരിശീലന കളരി നടത്തുന്നത്. മൺമറഞ്ഞുപോയ കലാരൂപത്തെ പുനഃരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നൽകുന്നത്. ഇതിന്റെഭഗമായി കോളനിയിൽ ഡനിന്ന് കലാകാരന്മാരെ കണ്ടെത്തി 15 ദിവസത്തെ പരിശീലനം നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു.

വാർഡംഗം വി. കേശവൻ, മൊഹ്സിൻ നൈം, എസ്. രോഷ്നി, ശ്യാം ശങ്കരൻ, എബിൻ എബ്രഹാം, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.