സുല്‍ത്താന്‍ബത്തേരി: ചീങ്ങേരിയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു.
സമാപനസമ്മേളനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.ജി. വേണു അധ്യക്ഷത വഹിച്ചു. പി.വി. ജോര്‍ജ്, വി.വി. ബേബി, ബേബി വര്‍ഗീസ്, എന്‍.കെ. ജോര്‍ജ്, ടി.ടി. സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
50 വര്‍ഷം മുമ്പ് നടന്ന കര്‍ഷകസമരത്തില്‍ പങ്കെടുത്ത നൂറോളം കര്‍ഷകര്‍ക്ക് സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉപഹാരം നല്‍കി.