സുല്‍ത്താന്‍ബത്തേരി: വയനാട് എക്യുമെനിക്കല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ എട്ട് എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിന് അസംപ്ഷന്‍ ഫൊറോനപള്ളിയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന ക്രിസ്മസ് സന്ദേശറാലി സെയ്ന്റ് തോമസ് പള്ളിയില്‍ സമാപിച്ചു.

കരോള്‍ഗാന മത്സരവും ക്രിസ്മസ് ട്രീ മത്സരവും നടന്നു. പൊതുസമ്മേളനം ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് എളിമപ്പെടാനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
ഫാ. ഡാനി ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കാഞ്ഞിരമുകളില്‍, വര്‍ഗീസ് കാട്ടാമ്പള്ളില്‍, ഫാ. ടോണി കോഴിമണ്ണില്‍, ഫാ. ഗീവര്‍ഗീസ് കാട്ടാച്ചിറ, ഫാ. പി.ടി. ജോര്‍ജ്, ഫാ. ജോബിന്‍ജോര്‍ജ്, ഫാ. സ്റ്റീഫന്‍കോട്ടയ്ക്കല്‍, ഫാ. എ.ടി. ബേബി, എന്‍.എം. ജോസ്, ബില്ലിഗ്രാഹം എന്നിവര്‍ പ്രസംഗിച്ചു.