സുല്‍ത്താന്‍ബത്തേരി: നിര്‍മാണ മേഖലയില്‍ അസംസ്‌കൃതവസ്തുക്കള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (െഎ.എന്‍.ടി.യു.സി.) മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി.കെ. കുഞ്ഞുമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ കമ്മിറ്റി പ്രസിഡന്റ് പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പി.എം. തോമസ്, പി. ഉസ്മാന്‍, ഷിനോ മത്തായി, ടി.എസ്. സീന, പി. ഗീത, ടി. ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.