പുല്പള്ളി: വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ മരം പൊട്ടിവീണ് വന്‍ നാശനഷ്ടം. വീട്ടിമൂല കുന്നത്തേല്‍ മോഹനന്റെ കൃഷിയിടത്തിലുള്ള ഈട്ടി മരമാണ് ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചത്. എണ്‍പത് അടിയോളം ഉയരവും നാല് മീറ്റര്‍ വീതിയുമുള്ള മരം പകുതിവെച്ച് ഒടിഞ്ഞു.
മരത്തിന്റെ ചില്ലകള്‍ തെറിച്ച് വീണാണ് കൃഷി നശിച്ചത്. 200 മീറ്റര്‍ ദൂരത്തിലുള്ള വയലില്‍ വരെ മരക്കൊമ്പുകള്‍ തെറിച്ച് വീണിട്ടുണ്ട്. മോഹനന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഓട് പൊട്ടുകയും ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ചെയ്തു.
കൃഷിയിടത്തിലുണ്ടായിരുന്ന കാപ്പി, റബര്‍, കുരുമുളക് തുടങ്ങിയവയാണ് മരം വീണ് നശിച്ചത്. മരം പൊട്ടിത്തെറിക്കുന്ന സമയത്ത് പറമ്പില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി ഉടമസ്ഥന്‍ പറഞ്ഞു. മരം വീണ് വനാതിര്‍ത്തിയിലെ ഫെന്‍സിങും തകര്‍ന്നു.
റവന്യൂവകുപ്പിന്റെ അധീനതയിലുള്ള മരം വര്‍ഷങ്ങളായി ഉണങ്ങി നില്‍ക്കുകയായിരുന്നു.
നാല് വര്‍ഷം മുമ്പ് ഉദ്യോഗസ്ഥരെത്തി മരം മുറിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. രണ്ട് വര്‍ഷത്തിനകം മുറിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മുറിച്ചില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് മരം മുറിച്ച് മാറ്റത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ രണ്ട് മരങ്ങള്‍ കൂടി തോട്ടത്തിലുണ്ട്.
പുല്പള്ളി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധിച്ചു.