പനമരം: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള കൂടോത്തുമ്മല്‍ ഗവ. ബോയ്‌സ് ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയുമില്ല. മഴയത്ത് മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ് കെട്ടിടം.

കണിയാമ്പറ്റ ?െട്രെബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലാണ് കൂടോത്തുമ്മല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തി
ക്കുന്നത്. 

1980 -ലാണ് കൂടോത്തുമ്മലില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ തുറന്നത്. അന്ന് താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടത്തില്‍ ആണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചിരുന്നത്.  12 വര്‍ഷത്തിനു ശേഷമാണ് പുതിയ കെട്ടിടം പണി
ഞ്ഞത്. 

എന്നാല്‍, നിര്‍മാണത്തിലെ അപാകം കാരണം ഹോസ്റ്റല്‍ ഇന്ന് ശോചനീയാവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. പലയിടത്തും തേപ്പിളകി 
പോയി.

എട്ടുവര്‍ഷം മുമ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച സംഭവിച്ചതിനെ തുടര്‍ന്ന് മുകളില്‍ ഷീറ്റുകള്‍ വിരിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷം മുമ്പ് കാറ്റില്‍ 30-ല്‍ അധികം ഷീറ്റുകള്‍ തകര്‍ന്നു വീണു. ഇവ ഇതു വരെയും നന്നാക്കിയിട്ടില്ല. ഹോസ്റ്റലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പിന്നീട് ഉണ്ടായിട്ടുമില്ല. കെട്ടിടം  പെയിന്റടിച്ചിട്ട് അഞ്ച് വര്‍ഷത്തിലേറെ ആയെന്നാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ പറയുന്നത്. ചുറ്റുമതില്‍ പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. മിക്ക മുറികളിലെയും ജനാലകള്‍ പൊളിഞ്ഞ് പോയിട്ടുമുണ്ട്.
രണ്ട് നിലയുള്ള കെട്ടിടത്തില്‍ മൂന്ന് ഡോര്‍മെറ്ററികളിലായി നിലവില്‍ 55 കുട്ടികളുണ്ട്. 

വേനലവധി കഴിഞ്ഞ് കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ ഇത്തവണയെങ്കിലും അറ്റകുറ്റപ്പണി നടത്തുമെന്നാണ് വിദ്യാര്‍ഥികള്‍ കരുതിയിരുന്നത്. എന്നാല്‍, അതും നടന്നില്ല. 

ഇപ്പോള്‍ മേല്‍ക്കൂരയില്‍ ചെറിയ മഴയില്‍ പോലും വെള്ളം കയറും. തുറന്ന ജനാലകളിലൂടെ കെട്ടിടത്തിനകത്തേക്കും മഴവെള്ളമെത്തും.