പനമരം: ജനവാസമേഖലയില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്പനശാല തുറന്നതിലും പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച പനമരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

യു.ഡി.എഫ്. പ്രവര്‍ത്തകരെ അകാരണമായി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വൈകീട്ട് പനമരം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.കെ. അസ്മത്ത്, പി.ജെ. ബേബി, ടി.കെ. ഭൂപേഷ്, ബെന്നി അരിഞ്ചേര്‍മല, കെ. അസീസ്, എം.സി. സെബാസ്റ്റ്യന്‍, ഹുസൈന്‍ കുഴിനിലം എന്നിവര്‍ നേതൃത്വം നല്‍കി.