കല്പറ്റ: ജില്ലയിലെ മിലിട്ടറി മൊബൈല്‍ കാന്റീനിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതിനാല്‍ വിമുക്തഭടന്‍മാരുടെ പ്രയാസങ്ങള്‍ തുടരുന്നു. 22 വര്‍ഷമായി വിമുക്ത ഭടന്‍മാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സേവനമാണ് ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കിയത്. കണ്ണൂരിലെ 122 ടെറിട്ടോറിയല്‍ ആര്‍മി കാന്റീന്‍ ആണ് രണ്ട് മാസത്തിലൊരിക്കല്‍ കല്പറ്റയിലെത്തി സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത്.
പിന്നാക്ക ജില്ലയായ വയനാട്ടില്‍ വിമുക്ത ഭടന്‍മാരും ആശ്രിതരുമടക്കം ഏകദേശം 8500-ഓളം ആളുകള്‍ ആശ്രയിക്കുന്ന കാന്റീനാണ് നിര്‍ത്തലാക്കിയത്. ഇവരില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തവരും അംഗഭംഗം സംഭവിച്ചവരും വിധവകളും വാര്‍ധക്യസഹജമായ രോഗങ്ങള്‍ കാരണം ദീര്‍ഘയാത്ര ചെയ്യാന്‍ കഴിയാത്തവരുമുണ്ട്.
കാന്റീനിലെ സാധനങ്ങള്‍ വാങ്ങാന്‍ ഏറെദൂരം സഞ്ചരിച്ച് കണ്ണൂരോ, കോഴിക്കോട്ടോ എത്തുകയെന്നത് ഇവര്‍ക്ക് പ്രയാസമാണ്. 1948 മുതല്‍ കാന്റീന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്ക് 1996 മുതലാണ് കാന്റീന്‍ സാധനങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്.
വാഹനങ്ങളില്‍ മദ്യം കൊണ്ടുപോയി വില്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് ഇതിന് ഒരു കാരണമായി പറയുന്നത്. എന്നാല്‍ എല്ലാവിധ അനുമതി പത്രങ്ങളോടെയുമാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.
കാന്റീന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റി ജി.ഒ.സി. സതേണ്‍ കമാന്‍ഡ്, കേരള ആന്‍ഡ് കര്‍ണാടക ഏരിയാ കമാന്‍ഡര്‍, ബെംഗളൂരുവിലെ സബ് ഏരിയാ കമാന്‍ഡര്‍, കണ്ണൂര്‍ സ്റ്റേഷന്‍ കമാന്‍ഡര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
ജില്ലയില്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ അനുവദിച്ച കാന്റീന്‍ എക്സ്റ്ററ്റന്‍ഷന്‍ കൗണ്ടറും ഇതുവരെ ആരംഭിച്ചിട്ടില്ല. ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ആനുകൂല്യവിതരണം പുനരാരംഭിച്ചില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങാനാണ് വിമുക്ത ഭടന്‍മാരുടെ തീരുമാനമെന്ന് പ്രസിഡന്റ് കെ.എം. എബ്രഹാം, വൈസ് പ്രസിഡന്റ് ജോയ് ജേക്കബ്, സെക്രട്ടറി വി.എ. തോമസ് തുടങ്ങിയവര്‍ പറഞ്ഞു.