മാനന്തവാടി: മാനന്തവാടിയുടെ വികസനത്തിനായി പ്രകടനവും പൊതുയോഗവും നടത്തി.

കക്ഷിരാഷ്ട്രീയത്തിനതീതമായി മാനന്തവാടി വികസനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ശ്രദ്ധേയമായി. നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.

മൈസൂരു-മാനന്തവാടി-തലശ്ശേരി റെയില്‍വേയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, മാനന്തവാടി ബാവലി മൈസൂര്‍ റോഡിലൂടെ രാത്രിയാത്ര ഒമ്പതുമണി വരെയാക്കുക, മാനന്തവാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നവിധം ട്രാഫിക് സംവിധാനം പുനഃക്രമീകരിക്കുക, ജില്ലാ ആസ്​പത്രിയില്‍ ട്രോമാകെയര്‍ അടക്കുള്ള സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുക, ഗോണിക്കുപ്പ-കുട്ട-മാനന്തവാടി-കുറ്റിയാടി-കോഴിക്കോട് റോഡ് ദേശീയപാതയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കൂട്ടായ്മ ഉന്നയിച്ചു.

ഇ.എം. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. ബെസി പാറയ്ക്കല്‍, ഡോ. എ. ഗോകുല്‍ദേവ്, സൂപ്പി പള്ളിയാല്‍, ഷാജന്‍ ജോസ്, പി.ജെ. ജോര്‍ജ്, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, എന്‍.എ. ഫൗലാദ്, കെ.എം. ഷിനോജ്, ബിബിന്‍ പടമല തുടങ്ങിയവര്‍ സംസാരിച്ചു.