മാനന്തവാടി: സെയ്ന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല

തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി. ഇടവക വികാരി കൊടി ഉയര്‍ത്തി. തിരുനാള്‍ 12-ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിന്റെ ഭാഗമായി വിളംബര ദീപശിഖാപ്രയാണം, ആദ്യഫലശേഖരണം, സന്ധ്യാ നമസ്‌കാരം എന്നിവ നടത്തി.

പത്തിന് വൈകുന്നേരം ഭക്തിനിര്‍ഭരമായ റാസയും രാത്രി അത്താഴവിരുന്നും നടക്കും. 11- നാണ് പ്രധാന തിരുനാള്‍. ഈ ദിവസം മൂന്നിന്മേല്‍ കുര്‍ബാന, പരുമല തിരുമേനിയുടെ കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടക്കും. 10.30-ന്

ബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ടി.എം. കുര്യാക്കോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യ കനിവ് ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം വിതരണം ചെയ്യും.

സമാപന ദിവസമായ ഞായറാഴ്ച 12.30-ന് പരുമല തിരുമേനിയുടെ കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും. 12- മണിക്ക്

മൂന്നിന്മേല്‍ കുര്‍ബാന, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കും. തുടര്‍ന്ന് 75 വയസ്സ് കഴിഞ്ഞവരെ ആദരിക്കും. ഫാ. സിജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഫാ. വര്‍ഗീസ് വട്ടിയാനിക്കല്‍ പ്രഭാഷണം നടത്തും. വികാരി ഫാ. മോന്‍സി ജേക്കബ് മണ്ണിത്തോട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ ജോമോന്‍ ആട്ടക്കുന്നേല്‍, ട്രസ്റ്റി ജേക്കബ് കക്കോളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.