മാനന്തവാടി: വനം വന്യജീവിവകുപ്പ് വയനാട് സാമൂഹിക വനവത്കരണവിഭാഗം അന്താരാഷ്ട്ര കടുവദിനം ആചരിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ നടത്തിയ പരിപാടി വൈല്‍ഡ് ലൈഫ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപു കുമാര്‍ എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു.

സാമൂഹിക വനവത്കരണവിഭാഗം എ.സി.എഫ്. എ. ഷജ്‌ന കരീം അധ്യക്ഷത വഹിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്

സാമൂഹികവനവത്കരണ വിഭാഗം നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അവര്‍ വിതരണം ചെയ്തു. ജൈവവൈവിധ്യ ബോര്‍ഡ് അംഗം പി.എ. അജയന്‍ ക്‌ളാസെടുത്തു.

മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. പ്രധാനാധ്യാപകന്‍ പി. ഹരിദാസ്, സാമൂഹിക വനവത്കരണവിഭാഗം മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.