കോട്ടത്തറ: കുറുങ്ങാലൂര്‍ മഹാശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5.30-ന് നടതുറക്കല്‍, 5.45-ന് അഭിഷേകം, ആറിന് കതിര് കയറ്റല്‍, 6.15-ന് ഗണപതിഹോമം, 7.30-ന് ഉഷപൂജ, എട്ടിന് നിവേദ്യം, ഒമ്പതിന് ഗ്രന്ഥമെടുപ്പ്, 9.30-ന് എഴുത്തിനിരുത്ത്, വാഹന പൂജ, 11.30-ന് ഉച്ചപൂജ, നടയടക്കല്‍, ഒന്നിന് പ്രസാദവിതരണം എന്നിവയുണ്ടാകും.

കല്പറ്റ: അയ്യപ്പ മഹാക്ഷേത്രത്തില്‍ ബൊമ്മക്കൊലു ഒരുക്കി നവരാത്രി മഹോത്സവം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ മഹാഗണപതി ഹോമം, സരസ്വതി പൂജ, വിശേഷാല്‍ പൂജകള്‍, വൈകിട്ട് ഭക്തിഗാനാലാപനം, ലളിതാസഹസ്രനാമ പാരായണം. ശനിയാഴ്ച രാവിലെ ആറുമുതല്‍ വാഹന പൂജ, എട്ടിന് പുസ്തകമെടുപ്പ്, ഒമ്പതിന് എഴുത്തിനിരുത്തല്‍ എന്നിവയുണ്ടാകും. കുട്ടികളെ എഴുത്തിനിരുത്താന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9562690276, 9645676175.

കല്പറ്റ: റാട്ടക്കൊല്ലി ശിവ-ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. വെള്ളിയാഴ്ച വിശേഷാല്‍ പൂജകള്‍, കാളീപൂജ. ശനിയാഴ്ച രാവിലെ പുസ്തകമെടുപ്പ്, കുട്ടികളെ എഴുത്തിനിരുത്തല്‍ എന്നിവയുണ്ടാകും.

കല്പറ്റ: മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വെള്ളിയാഴ്ച നിറമാല വിളക്ക്. ശനിയാഴ്ച എഴുത്തിനിരുത്തല്‍, വാഹന പൂജ, ഗ്രന്ഥമെടുക്കല്‍ എന്നിവയുണ്ടാകും.

മാനന്തവാടി: താഴെയങ്ങാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി. വ്യാഴാഴ്ച വൈകുന്നേരം ഗ്രന്ഥംവെപ്പ്. വെള്ളിയാഴ്ച വാഹന, ആയുധപൂജകള്‍, 30- നു രാവിലെ ഒമ്പതു മുതല്‍ വിദ്യാരംഭം. ചന്ദ്രന്‍ മേവട യുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തും.

പൂതാടി: പൂതാടി മഹാക്ഷേത്ര സമുച്ഛയത്തില്‍ സ്ഥിതിചെയ്യുന്ന ജില്ലയിലെതന്നെ ഏക സരസ്വതി ക്ഷേത്രത്തില്‍ നവരാത്രിയാഘോഷം തുടങ്ങി. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് മാടമന ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വലിയവട്ടളം ഗുരുസി നടക്കും. തുടര്‍ന്ന് നവരാത്രി പൂജകള്‍ നടത്തും. ശനിയാഴ്ച രാവിലെ ആറുമണിക്ക് നവരാത്രി പൂജകള്‍. ഒമ്പതുമണിക്ക് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കും.

വടക്കനാട്: ഈച്ചക്കുന്ന് കാളിമലത്തമ്പുരാന്‍ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം തുടങ്ങി.

വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വാഹനപൂജ. വൈകുന്നേരം 5.30-ന് നടതുറക്കല്‍. 6.30-ന് ദീപാരാധന. തുടര്‍ന്ന് സരസ്വതി പൂജ, അത്താഴ പൂജ, പ്രസാദവിതരണം.

ശനിയാഴ്ച രാവിലെ 6.30-മുതല്‍ വാഹനപൂജ. ഒമ്പതുമണി മുതല്‍ കുട്ടികളെ എഴുത്തിനിരുത്തല്‍, ഉച്ചയ്ക്ക് 12.30-ന് പൂജയെടുപ്പ്. 1.30-ന് പ്രസാദവിതരണം.

മാനന്തവാടി: രാഗതരംഗം മ്യൂസിക് അക്കാദമിയില്‍ 30-ന് രാവിലെ ഒമ്പതുമുതല്‍ വിദ്യാരംഭം തുടങ്ങും. ഫോണ്‍: 9847669293.

കല്പറ്റ: വയനാട് നൃത്തകലാക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തും. വിജയദശമി നാളില്‍ രാവിലെ 10.30- ന് ശാസ്ത്രീയ നൃത്താരംഭം തുടങ്ങും. ഫോണ്‍: 9288955400.