കോട്ടത്തറ: ജനതാദള്‍-യു പഞ്ചായത്ത് കമ്മിറ്റി കേളു രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. 1989 ഓഗസ്റ്റ് 30-ലെ ഭാരത് ബന്ദ് ദിനത്തില്‍ അക്രമികളുടെ കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ചതാണ് കേളു.

അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി കെ.എസ്. ബാബു ഉദ്ഘാടനം ചെയ്തു. ടി.ജി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. മധുസൂദനന്‍ അനുസ്മരണപ്രഭാഷണം നടത്തി. പി.കെ. രാജന്‍, പി.എല്‍. അനീഷ്, പി.എ. ഷാജി, സജി പുലരിക്കല്‍, എം.വി. മണിയന്‍, ശാരദ മണിയന്‍, കെ. രത്‌നാവതി തുടങ്ങിയവര്‍ സംസാരിച്ചു.