കോളേരി: തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ വീശിയ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വ്യാപകമായി കൃഷിയും നശിച്ചു. ബത്തേരി, വാകേരി, കോളേരി, സൊസൈറ്റിക്കവല പ്രദേശങ്ങളിലാണ് ശക്തമായ കാറ്റുവീശിയത്.

കിളിയംപറമ്പില്‍ ഷാജിയുടെ വീടിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ തകര്‍ന്നത്. കെട്ടിടത്തിന്റെ അടിയില്‍ ചായക്കടയാണ്. മുകളില്‍ ഷീറ്റിട്ടാണ് ഷാജിയും കുടുംബവും താമസിച്ചിരുന്നത്. ഈ ഭാഗങ്ങളില്‍ കാറ്റില്‍ വ്യാപകമായ കൃഷിനാശമുണ്ടായി. മരംവീണ് വൈദ്യുതി കമ്പിവേലികള്‍ തകരുകയും ചെയ്തു.