കോളേരി: കോളേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ചമന്ദിരം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് സുവര്‍ണജൂബിലി സ്മാരകമന്ദിരം നിര്‍മിച്ചത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷതവഹിച്ചു.

ജില്ലാപഞ്ചായത്തംഗം ഒ.ആര്‍. രഘു, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര സുകുമാരന്‍, ഗ്രാമപ്പഞ്ചായത്തംഗം ബാലകൃഷ്ണന്‍ വെല്ലപ്പറ്റ, പി.എം. സുധാകരന്‍, പി.ബി. ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.