കോളേരി: പൂതാടി പഞ്ചായത്തിലെ പാപ്‌ളശ്ശേരിയില്‍ അക്ഷയ ജനസേവന കേന്ദ്രം ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പാപ്ലശ്ശേരി മഹല്ല് കമ്മിറ്റി ഖത്തീബ് ഷെമീര്‍ ദാറാനി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ.കെ. സജി, ഒ.കെ. ബാവ, കെ.എന്‍. രമേശന്‍ എന്നിവര്‍ സംസാരിച്ചു.