കോളേരി: വട്ടത്താനി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടികള്‍ ഫെബ്രുവരി 13, 14, 15 തീയതികളില്‍ കൊണ്ടാടും. 14-ന് അന്നദാനം, തായമ്പക, നൃത്തനൃത്യങ്ങള്‍, താലപ്പൊലി ഘോഷയാത്ര, രാത്രി 10.30-ന് ഗാനമേള. 15-ന് തിറ, അന്നദാനം, ഭഗവതിത്തിറ, ഗുളികന്‍തിറ എന്നിവയോടുകൂടി ഉത്സവം സമാപിക്കും.