കോളേരി: കോളേരി ശ്രീനാരായണ ഷണ്‍മുഖ ക്ഷേത്രത്തിലെ ഭദ്രകാളി ഉപദേവതാ ക്ഷേത്ര പ്രതിഷ്ഠാ കര്‍മം ഞായറാഴ്ച നടത്തും. രാവിലെ ഗുരുപൂജ, അധിവാസം വിടര്‍ത്തി മഹാഗണപതി ഹോമം. തുടര്‍ന്ന് കുംഭേശകര്‍ക്കരി കലശങ്ങളും നിദ്രാ കലശങ്ങളും ജീവകലശവുമായി ബിംബങ്ങള്‍ എഴുന്നള്ളിപ്പ്. എട്ടിനും 9.15- നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തും. ക്ഷേത്രം ആചാര്യന്‍, ക്ഷേത്രം തന്ത്രി ആലപ്പുഴ ജഗദീശന്‍, മേല്‍ശാന്തി ബബീഷ് ശാന്തി കരുനാഗപ്പള്ളി, വിശ്വന്‍ ശാന്തി, രഞ്ജിത്ത് ശാന്തി തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഭദ്രകാളി ഉപദേവതാ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ വിവിധ പൂജകള്‍ നടത്തി.