കോളേരി: ഗവ. ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എ. സംസ്‌കൃതം പാര്‍ട്ട് ടൈം ഒഴിവിലേക്ക് ബുധനാഴ്ച 11 മണിക്ക് കൂടിക്കാഴ്ച നടക്കും.പി.എസ്.സി. പരീക്ഷാപരിശീലനം

കല്പറ്റ:
പി.എസ്.സി.യുടെ കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച പട്ടികവര്‍ഗക്കാര്‍ക്ക് പരിശീലനം നല്‍കുന്നു. വൈത്തിരി, സുല്‍ത്താന്‍ബത്തേരി താലൂക്കുകളിലുള്ളവര്‍ക്ക് കല്പറ്റ അമൃദിലും മാനന്തവാടി താലൂക്കിലുള്ളവര്‍ക്ക് മാനന്തവാടി ബിഷപ്പ് ഹൗസിന് സമീപമുള്ള പട്ടികവര്‍ഗ തൊഴില്‍ പരിശീലന കേന്ദ്രത്തിലുമാണ് പരിശീലനം.

ദിവസം 100 രൂപ സ്‌റ്റൈപ്പന്റും പഠനോപകരണങ്ങള്‍, പഠനസഹായി എന്നിവയും നല്‍കും. യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം. പ്രായം 20-നും 35-നുമിടയില്‍. അപേക്ഷാ ഫോറം അമൃദിലും ട്രൈബല്‍ എക്സ്റ്റ ന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ പതിനഞ്ചിനകം അമൃദില്‍ ലഭിക്കണം. ഫോണ്‍ 04936 202195.അപ്പീല്‍ ഹിയറിങ്

കല്പറ്റ:
ഉപജില്ലാതലത്തില്‍ നടന്ന ഗണിതശാസ്‌ത്രോത്സവത്തിന്റെ അപ്പീല്‍ ഹിയറിങ് നവംബര്‍ എട്ടിന് 10-ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. അപ്പീല്‍ നല്‍കിയ വിദ്യാഥികള്‍ രാവിലെ ഒമ്പതിന് ഹാജരാകണം.ക്ലബ്ബുകളുടെ യോഗം

കല്പറ്റ:
സംസ്‌കാര കായിക യുവജനക്ഷേമ ജില്ലാതല പ്ലാന്‍ തയ്യാറാക്കുന്നതിനായി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ക്ലബ്ബുകള്‍, വായനശാലകള്‍, കായിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം എട്ടിന് 10-ന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേരും.

ക്ലബ്ബ്, വായനശാലാ പ്രതിനിധികളും കായിക, സാംസ്‌കാരിക പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.ഗ്രേഡിങ്ങ് സര്‍ട്ടിഫിക്കറ്റ്

കല്പറ്റ:
ഇരുപതില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റ് ബാധകമാക്കി

മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം, സേവന-വേതന വ്യവസ്ഥകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവിനാണ് ഗ്രേഡ് നല്‍കുന്നത്. അപേക്ഷ ഡിസംബര്‍ 10 വരെ കല്പറ്റ ലേബര്‍ ഓഫീസര്‍ക്ക് www.lc.kerala.gov.in എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.മറുനാടന്‍ തൊഴിലാളികളുടെ

വിവരങ്ങള്‍ നല്കണം

കല്പറ്റ:
അവാസ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വൈത്തിരി താലൂക്കില്‍ മറുനാടന്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന മുഴുവന്‍ സ്ഥാപന ഉടമകളും കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം നല്‍കുന്ന വീട്ടുടമകളും തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ ഏതെങ്കിലുമൊന്നിന്റെ പകര്‍പ്പ് സഹിതം വിവരങ്ങള്‍ നല്കണമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936 205711, 9847285861.പിന്നാക്കവിഭാഗക്കാര്‍ക്ക്

പരിശീലനം

കല്പറ്റ:
പിന്നാക്ക വിഭാഗക്കാര്‍ക്ക് കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള മത്സരപരീക്ഷാ പരിശീലനത്തിന് സഹായധനം നല്‍കുന്ന എംപ്ലോയബിറ്റി എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ് പരീക്ഷ, ബാങ്കിങ് സര്‍വീസ് തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രവേശനംനേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് WWW.BCDD.KERALA.GOV.IN. ഫോണ്‍: 0495-2377786.