കോളേരി: കോളേരി കൃഷ്ണവിലാസ് എ.യു.പി. സ്‌കൂളില്‍ നാലാംക്ലാസില്‍ പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന ആറ്് കുട്ടികള്‍ക്ക് ആദില്‍സായ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് നല്‍കി.

അപകടത്തില്‍ മരണപ്പെട്ട സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി ആദില്‍സായ്!യുടെ ഓര്‍മയ്ക്കായി പിതാവാണ് എന്‍ഡോവ്‌മെന്റ് നല്‍കുന്നത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു.

വാര്‍ഡ്‌മെമ്പര്‍ ബാലകൃഷ്ണന്‍ വെല്ലപ്പറ്റ, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ എന്‍.കെ. വിനോദ്കുമാര്‍, എ.പി. പ്രകാശന്‍, കെ.ജെ. ദേവസ്യ, വി.എസ്. പങ്കജാക്ഷന്‍, കെ. അജിതകുമാരി, സി.എസ്. ലീല, എ.എസ്. ആദിശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.