കോളേരി: ശ്രീനാരായണ ഗുരുദേവന്റെ ശിവഗിരിയിലെ മഹാസമാധി മന്ദിരം ഉദ്ഘാടനത്തിന്റെയും ഗുരുദേവവിഗ്രഹ പ്രതിഷ്ഠയുടെയും കനകജൂബിലി ഒക്ടോബര്‍ 15-ന് ആഘോഷിക്കും. ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭ ജില്ലാകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. കേന്ദ്ര സ്വാഗതസംഘം സെക്രട്ടറി സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനായി പങ്കെടുക്കും. കേന്ദ്രസമിതി പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍. സദാനന്ദന്‍, കൃഷ്ണന്‍കുട്ടി പുല്പള്ളി, കെ.കെ. രാഘവന്‍, എം.എന്‍. സോമന്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: സി.എന്‍. പവിത്രന്‍ (ചെയ), പി.കെ. സുബ്രമണ്യന്‍, എന്‍. മണിയപ്പന്‍ (വൈ. ചെയ.), കെ.ആര്‍. ഗോപി (കണ്‍), സി.കെ. ദിവാകരന്‍, വി.കെ. രാജേന്ദ്രന്‍ (ജോ. കണ്‍), സി.കെ. മാധവന്‍ (ട്രഷ)!.